roopesh-kumar

കുമരകം : സ്വിറ്റ് സർലണ്ട് ആസ്ഥാനമായ ഇന്റർനാഷണൽ ട്രേഡ് സെന്റർ നടത്തിയ സാമൂഹ്യാധിഷ്ഠിത ടൂറിസം പരിശീലകർക്കുള്ള കോഴ്സ് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ- ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയിൽ നിന്ന് 4 പേരാണ് ഈ കോഴ്സ് സർട്ടിഫിക്കറ്റ് നേടിയത്. ഗവേഷകനായ സെബാസ്റ്റ്യൻ കുരുവിളയാണ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെയാൾ. സുസ്ഥിര ടൂറിസം മേഖലയിലും ഉത്തരവാദിത്ത ടൂറിസം രംഗത്തും അവിഭാജ്യ ഘടകമായ സാമൂഹ്യാധിഷ്ഠിത ടൂറിസം പദ്ധതി പരിശീലിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പാനലിലേക്ക് ഇതോടെ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടു.