ac

പള്ളിക്കത്തോട് :എന്‍.സി.പി. സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന എ.സി. ഷണ്മുഖദാസ് അനുസ്മരണം ഇന്ന് രാവിലെ 10 ന് പള്ളിക്കത്തോട്ടില്‍ നടക്കും. എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കൊട്ടില്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പില്‍ അദ്ധ്യക്ഷനാകും. ദേശീയ സമിതി അംഗം പി. എ. താഹ, മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബീനാ ജോബി, മാണി വര്‍ഗീസ് തടത്തില്‍, ജോബി പുളിമ്പേതകിടിയില്‍, ബെന്‍സണ്‍ ചക്കാനിക്കുന്നേല്‍, ബാലു അനിയന്‍കുളം, ജിന്‍സ്മോള്‍ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.