vacci

കോട്ടയം: ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള കൊവിഡ് വാക്‌സിനേഷന് തുടക്കമായി. ആദ്യ ഘട്ടമായി പായിപ്പാട് മേഖലയിലെ തൊഴിലാളികൾക്കാണ് കൊവിഷീൽഡ് വാക്‌സിൻ നൽകുന്നത്. പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ 150 തൊഴിലാളികൾ വാക്‌സിൻ സ്വീകരിച്ചു.

വാക്‌സിന്റെ ആവശ്യകത ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോണും അസിസ്റ്റന്റ് ലേബർ ഓഫീസർ അനീഷ് തമ്പാനും ജവഹർ സുരക്ഷ പ്രൊജക്ട് മാനേജർ ബൈജു ജനാർദ്ദനനും വിശദമാക്കി. തുടർന്ന് കൂടുതൽ തൊഴിലാളികൾ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധരായി. തിരക്ക് ഒഴിവാക്കാൻ തൊഴിലാളികളെ അൻപതു പേർ വീതമുള്ള ബാച്ചുകളായി എത്തിച്ച് രജിസ്‌ട്രേഷൻ നടത്തി ടോക്കൺ നൽകിയാണ് കുത്തിവയ്പ്പ് എടുക്കുന്നത്.