മുണ്ടക്കയം: കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്കും സാധാരണക്കാർക്ക് ഇരുട്ടടിയായി സാധനങ്ങളുടെ വിലവർദ്ധന. പച്ചക്കറിയും പച്ച മീനും ചില വ്യാപാരികൾ തോന്നിയ വില ഈടാക്കുന്നതായാണ് പരാതി. മുണ്ടക്കയം, എരുമേലി മേഖലകളിലെ ചില വ്യാപാരികളാണ് അമിതവില ഈടാക്കുന്നത്. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് സിവിൽ സപ്ലൈസ് അധികൃതർ പരിശോധന നടത്തുകയും അമിതവില ഈടാക്കുന്നവരെയും പഴകിയ സാധനങ്ങൾ വില്പന നടത്തിയവരെയും പിടികൂടിയിരുന്നു. എന്നാൽ ഇത്തവണ ഒരു ഉദ്യോഗസ്ഥനും കടകളിൽ എത്തിയില്ല. പച്ചക്കറി കടകളിലും തോന്നിയ വിലയാണ് ഈടാക്കുന്നത്. പല കടകളിലും വിലവിവരപ്പട്ടിക സ്ഥാപിക്കാൻ വ്യാപാരികൾ തയ്യാറായിട്ടില്ല.