കുമരകം : കുമരകം സ്വദേശികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കുമരകം അസോസിയേഷൻ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിനു വെന്നലശ്ശേരി (പ്രസിഡന്റ്)​,സിറിൽ ജോൺ (സെക്രട്ടറി )​, ജോസ് തുണ്ടിയിൽ, ഷിബു തയ്യിൽ (ട്രഷറർ )​,​ രാജേഷ് ഏലച്ചിറ (വൈസ് പ്രസിഡന്റ് )​, ബിജു പി.ജെ (ജോയിന്റ് സെക്രട്ടറി)​ എന്നിവരാണ് പുതിയ ഭാരവാഹികൾ. പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി രാഗേഷ് രമേശൻ സ്വാഗതവും ട്രഷറർ ബിനു കട്ടക്കയം നന്ദിയും പറഞ്ഞു.