marachilla


പൊൻകുന്നം:ദേശീയപാത 183 ൽ പൊൻകുന്നം കെ.എസ്.ഇ.ബി ഓഫീസിന് സമീപം മരത്തിന്റെ ശിഖരം വൈദ്യുതി ലൈനിലേയ്ക്ക് ഒടിഞ്ഞുവീണു.ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.വൈദ്യുതിപോസ്റ്റ് ഒടിഞ്ഞ് കമ്പി ഉൾപ്പടെ റോഡിലേക്ക് വീണതിനാൽ ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി മരച്ചില്ലകൾ റോഡിൽ നിന്ന് മാറ്റി. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്‌നിരക്ഷാ സേനയെത്തി ഒടിഞ്ഞശിഖരം വെട്ടിമാറ്റി.തുടർന്ന് വൈദ്യുത ബന്ധം പുന:സ്ഥാപിച്ചു. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയതിനാൽ നിരത്തിൽ വാഹനങ്ങൾ കുറവായതും കാൽനടയാത്രക്കാർ ഇല്ലാതിരുന്നതും വൻ അപകടം ഒഴിവാക്കി.