അടിമാലി: ബൈക്ക് അപകടത്തില്‍ യുവാവിന് പരിക്കേറ്റു. വണ്ണപ്പുറം ഉദുമറ്റത്തില്‍ ബേസിലിനാണ് (22) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയോടെ കല്ലാര്‍കുട്ടി പുതിയ പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ബേസിലിനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.