നെടുംകുന്നം: റബർ ഷീറ്റ് ഉണക്കുന്നതിനിടയിൽ പുകപ്പുര കത്തിനശിച്ചു. ദേവഗിരി പൂവത്തുംമൂട്ടിൽ പി.ബി വിജയന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയാണ് ഇന്നലെ വൈകിട്ട് നാലരയോടെ കത്തിനശിച്ചത്. റബർഷീറ്റ് ഉണക്കുന്നതിനിടയിൽ തീപടർന്നുപിടിക്കുകയായിരുന്നു. 750 കിലോയോളം റബർഷീറ്റ് കത്തിനശിച്ചു. മേൽക്കൂരയും ഒരുഭാഗവും ഭാഗീകമായി നശിച്ചു. ചങ്ങനാശേരിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ പൂർണമായി അണച്ചത്. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.