ഇടനാട്: ദേശീയ വായനശാലയിൽ ഓൺലൈൻ ലഹരിവിരുദ്ധ വാരാചരണം നടത്തി. പ്രസിഡന്റ് അഡ്വ .പി.ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വായനശാല സെക്രട്ടറി കെ എസ് മോഹനൻ നായർ ആമുഖപ്രസംഗം നടത്തി. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിപത്തിനെ കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഏഴാച്ചേരി നാഷനൽ ലൈബ്രറിയുടെ സെക്രട്ടറിയുമായ സനൽകുമാർ സംസാരിച്ചു.