ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയിൽ 774-ാം നമ്പർ മാടപ്പള്ളി ശാഖയിൽ എല്ലാ കുടുംബാംഗങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ ചേർന്ന് ക്ഷേത്രം ശാന്തിക്ക് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സന്ദീപ്, സെക്രട്ടറി പ്രമോദ് മറ്റ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.