തലനാട്: ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായ തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ജോസ് കെ മാണിയുടെ ഇടപെടലിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ മഴയിൽ ചാമപ്പാറ പ്രദേശത്തെ ജലനിരപ്പ് ഉയർന്ന് നിരവധി ഭവനങ്ങളിൽ വെള്ളം കയറിയിരുന്നു. വെള്ളം കയറിയ വീടുകൾ കഴിഞ്ഞദിവസം ജോസ് കെ മാണി സന്ദർശിച്ചിരുന്നു. സംരക്ഷണഭിത്തി കെട്ടുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു.