പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വഴിക്കടവ് ശുദ്ധജലപദ്ധതിയുടെ സ്രോതസ്സിൽ നിന്നും മഞ്ഞപ്ര ടാങ്കിലേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പ് സാമൂഹ്യ വിരുദ്ധർ വെട്ടിപ്പൊളിച്ചു. വെള്ളം എത്താതെ വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് നശിപ്പിച്ചതായി കണ്ടെത്തിയത്. പഞ്ചായത്തിലെ 3 വാർഡുകളിൽപെട്ട അഞ്ഞൂറോളം കുടുംബങ്ങളിൽ ഈ പൈപ്പ് വഴിയാണ് വെള്ലം എത്തിച്ചിരുന്നത്. സംഭവത്തിൽ സമിതി ഭാരവാഹികൾ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.