peedanam

മുണ്ടക്കയം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിൽ പൂജാരി കീഴടങ്ങി. മുക്കൂട്ടുതറ ഇടകടത്തി പാറടിയില്‍ വിനുവാണ് (25) മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ക്ഷേത്രത്തിലെത്തിയ യുവതിയെ ശാന്തി മഠത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പീരുമേട് പട്ടുമല ഭാഗത്ത് കൊണ്ടുപോയും പീഡിപ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ മറ്റൊരു വിവാഹത്തിനു ശ്രമിച്ചതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ ഹാജരായ ഇയാളും പിതാവും വിവാഹത്തിനു സമ്മതിച്ചെങ്കിലും പിന്നീട് കാലുമാറിയെന്നാണ് യുവതിയുടെ പരാതി. പൊലീസ് തെരച്ചില്‍ നടത്തി വരുന്നതിനിടടെയാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.