adimaly-thq
വൈ.എം.സി.എ വൈസ് മെൻ 'ഹീൽഡ് ദ വേൾഡ് ' പദ്ധതിയുടെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് പി.പി.ഇ സുരക്ഷാ കിറ്റുകൾ,എൻ 95 മാസ്‌കുകൾ, ഗ്ലൗസുകൾ എന്നിവ കൈമാറുന്നു.

അടിമാലി: വൈസ്‌മെൻ വൈ.എം.സി.എ 'ഹീൽ ദ വേൾഡ് വേൾഡ്' പദ്ധതിക്ക് അടിമാലിയിൽ വിപുലമായ തുടക്കം.കൊവിഡ് രണ്ടാംഘട്ട സമാശ്വാസ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഹീൽഡ് ദ വേൾഡ് പദ്ധതിക്കാണ് അടിമാലിയിൽ തുടക്കമായത്. വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൻ, വൈസ് മെൻ ഇന്റർനാഷണൽ എന്നിവ സംയുക്തമായാണ് പദ്ധതി അടിമാലിയിലെ ഉദ്ഘാടനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എസ് ഷാരോണിന് എൻ 95 മാസ്‌കുകൾ, ഗ്ലൗസുകൾ എന്നിവയുടെ ശേഖരം കൈമാറിക്കൊണ്ട് നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ബോബൻ ജോൺ ആയിയ്ക്കൽ, വൈസ് മെൻ ക്ലബ്ബ് പ്രസിഡന്റ് കെ.ജെ ജെയിംസ് കല്ലിക്കുഴി, വൈ.എം.സി.എ, വൈസ് മെൻ ക്ലബ്ബ് എന്നിവയുടെ വൈസ് പ്രസിഡന്റ് ബിജു മാത്യു മാന്തറക്കൽ, വൈ.എം.സി.എ ഡയറക്ടറും മിൽമ ഡയറക്ടർ ബോർഡ് മെമ്പറുമായ പോൾ മാത്യു, സബ് ഇൻസ്‌പെക്ടർ കെ.ഡി മണിയൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇതേ പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് പി.പി.ഇ സുരക്ഷാ കിറ്റുകൾ, എൻ 95 മാസ്‌കുകൾ, സർജിക്കൽ ഗ്ലൗസുകൾ എന്നിവയും കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംങ് കമ്മറ്റി അദ്ധ്യക്ഷൻ കോയ അമ്പാട്ട്, ഡോ. ഷഹീർ ഖാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എം.പി ജോയി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.