പൊൻകുന്നം:പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോകോത്തരനിലവാരത്തിൽ നവീകരിക്കുന്ന കംഫർട്ട് സ്റ്റേഷൻ അടുത്തമാസം പൂർണമായും തുറന്നുകൊടുക്കാനാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ മുറികളടക്കം കംഫർട്ട് സ്റ്റേഷന്റെ ഉള്ളിലെ പണികൾ പൂർത്തിയായി.സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് അത്യാവശ്യ ഉപയോഗത്തിനായി ഇപ്പോൾ തുറന്നു കൊടുത്തിട്ടുണ്ട്.നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.മുൻവശത്ത് ഷെയ്ഡിന്റെ നിർമ്മാണവും പെയിന്റിംഗും മാത്രമാണ് ഇനി അവേശേഷിക്കുന്നത്. ലോക്ക്ഡൗൺ മൂലമാണ് നിർമ്മാണത്തിൽ ചെറിയ കാലതാമസമുണ്ടായതെന്ന് പ്രസിഡന്റ് പറഞ്ഞു.