ഉരുളികുന്നം: നാട്ടുകാർക്ക് കൗതുകകാഴ്ചയൊരുക്കി വാനരപ്പടയെത്തി.ഒമ്പതു കുരങ്ങുകളുടെ സംഘമാണ് രണ്ടുദിവസമായി മേഖലയിലെത്തി പറമ്പുകളിലൂടെയും മരക്കൊമ്പുകളിലൂടെയും ചാടിക്കളിക്കുന്നത്. ഇവ ഇതുവരെ ആരെയും ശല്യം ചെയ്തിട്ടില്ല. കുട്ടിക്കുരങ്ങുകൾ ഉൾപ്പെടെയുള്ള സംഘം കുട്ടികൾക്ക് കൗതുകക്കാഴ്ചയാണ്. എവിടെ നിന്നാണ് ഇവയെത്തിയതെന്ന് ആർക്കുമറിയില്ല.