പുത്തൻകായൽ: വെച്ചൂർ പുത്തൻകായലിലെ 49 കർഷകർക്ക് മന്ത്രി വി.എൻ.വാസവന്റെ സന്ദർശനത്തിലൂടെ ആശ്വാസം. വൈദ്യുതി ചാർജ് സംബന്ധിച്ച തർക്കത്തെ തുടർന്ന് വിച്ഛേദിക്കപ്പെട്ട ലൈൻ പുന:സ്ഥപിക്കാനും സർക്കാർ നിർദേശങ്ങൾ അനുസരിച്ച് മാത്രം ഫീസ് ഈടാക്കാനുമാണ് തീരുമാനം.

പുത്തൻകായലിലെ 6 മോട്ടോറുകളിൽ ഒന്നിനു മാത്രം വ്യവസായ വൈദ്യുതി നിരക്ക് ഈടാക്കിയ നടപടിയാണ് കർഷകർക്ക് വിനയായത്. ഈ മോട്ടോർ ഇരിക്കുന്ന ഭാഗത്ത് ഒരു റിസോട്ടും, കർഷകരുടെ നാളികേരം എണ്ണ ആക്കുന്നതിനുള്ള ചെറിയ മില്ലും പ്രവർത്തിച്ചിരുന്നു. ഈ സ്ഥാപനങ്ങൾ നൽകുന്ന വൈദ്യുതി നിരക്ക് കർഷകരും നൽകണം എന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥർക്ക്. കർഷകരുടെ പരാതി കേട്ടതിനുശേഷം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി വിൻ.എൻ വാസവൻ ഫോണിൽ ചർച്ച നടത്തി. ഇതിനെ തുടർന്ന് കാർഷിക ആവശ്യത്തിന് ഉപയാഗിക്കുന്ന കൃഷിക്കാരിൽ നിന്ന് ആ താരിഫിൽ പണം ഈടാക്കാൻ നിർദേശം നൽകുകയായിരുന്നു. കർഷകസംഘം ജില്ലാസെക്രട്ടറി കെ.എം രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ. കുഞ്ഞപ്പൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശൻ, പാർട്ടി ഏരിയ സെക്രട്ടറി കെ അരുണൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എൻ. വേണുഗോപാൽ, ആർപ്പൂക്കര പഞ്ചായത്തംഗം മഞ്ജു ഷിജിമോൻ,ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.