കോട്ടയം: കുമാരനല്ലൂർ കവല മുതൽ കിഴക്കേനട വരെ പത്ര മോഷണം നടത്തി കൊണ്ടിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു. ഞായറാഴ്ച രാവിലെ ഗെയിറ്റിലെ പൈപ്പിൽ നിന്നും പത്രം മോഷ്ടിക്കുന്നത് സി.സി.ടി വി യിൽ പതിഞ്ഞിരുന്നു. ഏജന്റുമാർ രാവിലെ പത്രം വെച്ച് കഴിയുമ്പോൾ അത് സ്ഥിരമായി എടുത്ത് കൊണ്ടുപോകുകയായിരുന്നു പതിവ്. കുമാരനല്ലൂരിലെ ഏജന്റുമാർ ഇതിന്റെ ദൃശ്യം സഹിതം ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.