rade


അടിമാലി .മാങ്കുളത്ത് ചാരായം വാറ്റിനിടെ 460 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്‌സൈസും വനപാലകരും ചേർന്ന് പിടികൂടി. രണ്ട് പേർക്കെതിരെ കേസെടുത്തു. മാങ്കുളം കുവൈറ്റ്‌സിറ്റി ഓടക്കൽ സുധീഷ് (36), ആനക്കുളം പുതുക്കയിൽ അരുൺ (35) എന്നിവർക്കെതിരെയാണ് കേസെടുത്തത്.ദേവികുളം എക്‌സൈസ് റെയിഞ്ച് പാർട്ടിയും മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ആനക്കുളം റെയിഞ്ച് പാർട്ടിയും സംയുക്തമായി മാങ്കുളം വനമേഖലയിൽ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. കോട നശിപ്പിച്ചു.എക്‌സൈസ് റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സി. പി. റെനി, സി. ഇ. ഒ മാരായ ജോളി ജോസഫ്, ബി. സെൽവകുമാർ, സി. കെ മനീഷ്‌മോൻ, ഡ്രൈവർ കെ അഭിലാഷ്, ആനക്കുളം സെക്ഷൻ എസ്. എഫ്. ഒ പി. എസ് മധു, ബി. എഫ്. ഒ മാരായ ബിനു ടി. മാനുവൽ, എസ്. എസ് നിശാന്ത്, അനീഷ് കുമാർ എന്നിവർ പങ്കെടുത്തു