ഉഴവൂർ: 'കുഞ്ഞൻ ചേട്ടന് 'നാട് അന്ത്യാഞ്ജലി അർപ്പിച്ചു. തച്ചിലം പ്ലാക്കൽ വീട്ടിൽ രാവിലെ മുതൽ സി.കെ. കരുണാകരൻ നായർ എന്ന പരിചയക്കാരുടെയെല്ലാം കുഞ്ഞൻ ചേട്ടന്റെ ഭൗതികദ്ദേഹം പൊതു ദർശനത്തിനു വച്ചു. തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം. എൽ. എ, കർഷക മോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യൻ, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.