തലനാട്: ചാമപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടമുണ്ടായ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കം തടയാൻ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, റോഹിണിഭായി ഉണ്ണികൃഷ്ണൻ, സോണി ബിനീഷ്, ദിലീപ്, ബിന്ദു, ചാൾസ് ജോയി, താഹ തലനാട്,ഷിനാസ് ബഷീർ തുടങ്ങിയവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.