കറുകച്ചാൽ: കറുകച്ചാൽ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലെ വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. പദ്ധതികളിൽ ഗുണഭോക്താക്കളാകാൻ അർഹതയുള്ളവർ പേരും വിലാസവും ഫോൺ നമ്പരും ഈ മാസം 30 നകം വാർഡ് മെമ്പർമാരെ ഏൽപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.