കുറവിലങ്ങാട്: കുറവിലങ്ങാട് സെൻട്രൽ കവലയിൽ ബോസ്‌കോ സിൽക്‌സും ബോസ്‌കോ സിനിമാശാലയും തുറന്നു. യു.എ.ഇയിലെ പ്രമുഖ വാണിജ്യ ഗ്രൂപ്പായ ബോസ്‌കോയുടെ ജന്മനാട്ടിലെ സംരംഭമാണ് ഇവ. ഷാർജ ആസ്ഥാനമായ ബോസ്‌കോ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും ഉടമയും കുറവിലങ്ങാട് പൂവക്കോട് പി.എം സെബാസ്റ്റ്യനാണ്. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എമാരായ മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി.സി.കാപ്പൻ, സി.കെ.ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.സുനിൽ, ബൈജു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവർ പങ്കെടുത്തു.