കട്ടപ്പന: കട്ടപ്പന പുളിയൻമല റോഡരികിൽ അപകടാവസ്ഥയിലായിരുന്ന പരസ്യ ബോർഡ് നീക്കി. ഇന്നലെ രാവിലെ ഉടമ സ്ഥലത്തെത്തി ഇരുമ്പ് കേഡർ അടക്കം മുറിച്ചുനീക്കുകയായിരുന്നു. ഒരുമാസം മുമ്പ് ന്യൂനമർദത്തെ തുടർന്നുണ്ടായ കാറ്റിലാണ് വളവിൽ സ്ഥാപിച്ചിരുന്ന ബോർഡ് റോഡിലേക്ക് ചരിഞ്ഞത്. നിലംപൊത്താറായ നിലയിലായിരുന്ന ബോർഡിൽ വലിയ വാഹനങ്ങൾ തട്ടുന്ന സ്ഥിതിയായിരുന്നു. തുടർന്ന് നാട്ടുകാരും ഡ്രൈവർമാരും രംഗത്തെത്തിയതോടെ വിവരമറിഞ്ഞ് ഉടമ സ്ഥലത്തെത്തി ബോർഡ് മാറ്റുകയായിരുന്നു.