തൊടുപുഴ: സർക്കാർ നിയന്ത്രണത്തിൽ അമ്പലമേട് റിഫൈനറി സ്‌ക്കൂളിൽ എം.ഇ.എസ്.മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫീൽഡ് ആശുപത്രിക്ക് എം.ഇ.എസ് ഇടുക്കി ജില്ലാ കമ്മിറ്റി സഹായം കൈമാറി. കൊവിഡ് ബാധിതർക്കും ഡോക്ടർമാർക്കും സ്റ്റാഫ് അംഗങ്ങൾക്കും സ്‌നേഹ വിരുന്നും സംഘടിപ്പിച്ചു. സഹായധനം എം.ഇ.എസ് സംസ്ഥാന എക്‌സി. അംഗം വി.എം. അബ്ബാസ്, എം.ഇ.എസ്. മെഡിക്കൽ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. നജീബിന് കൈമാറി. ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തർ, സെക്രട്ടറി ബാസിത് ഹസൻ, എം.ഇ.എസ് യൂത്ത് ആന്റ് കൾച്ചറൽ അഫേഴ്‌സ് കൺവീനർ ഹബീബുള്ളാ ഖാൻ, ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.