വൈക്കം : ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വെച്ചൂർ അംബിക മാർക്കറ്റ് 348ാം നമ്പർ പര്യാരം ശാഖ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ടി.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.വിനോഭായ്, യൂണിയൻ കമ്മിറ്റി അംഗം ജി.എസ്. ബൈജു, ശാഖ ഭാരവാഹികളായ കെ.ടി.പ്രതാപൻ, പി.വി.ബാനർജി, കെ.എൻ.പവിത്രൻ, പി.കെ.പങ്കജാക്ഷൻ, ജിജി ദാമോദരൻ, കെ.വി.വിജയൻ എന്നിവർ പ്രസംഗിച്ചു.