വൈക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് ഗുരുധർമ്മ പ്രചാരണ സഭ ആറാട്ടുകുളങ്ങര യൂണിറ്റ് സർജിക്കൽ മാസ്‌ക്കും സാനിറ്റെസറും മറ്റ് പ്രതിരോധ ഉപകരണങ്ങളും കൈമാറി. എസ്.ഐ ടി.എൽ ജയന് സഭാ പ്രസിഡന്റ് പ്രസന്നൻ പടവേലി ഉപകരണങ്ങൾ കെമാറി. സ്റ്റേഷൻ പി.ആർ.ഒ ടി.ആർ മോഹനൻ, സഭാ സെക്രട്ടറി പി.എസ് പ്രതീഷ്, സുജിത്ത് മാനസമന്ദിരം, റൂബി പൂക്കാട്ടുമഠത്തിൽ എന്നിവർ പങ്കെടുത്തു.