parking

വൈക്കം : ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചശേഷം യാതൊരു നിയന്ത്രണവുമില്ല. നഗരം ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുന്നു. വൈകിട്ട് കടയടപ്പിക്കാൻ കാണിക്കുന്ന ഉത്സാഹമൊന്നും വാഹനങ്ങൾ നിയന്ത്രിക്കുന്നതിൽ പൊലീസിനുമില്ല. കൊവിഡിന് മുൻപ് പടിഞ്ഞാറെ നട റോഡിൽ അനധികൃത പാർക്കിംഗ് അനുവദിച്ചിരുന്നില്ല. റോഡിന്റെ ഒരു വശത്ത് മാത്രമാണ് മുൻപ് പാർക്കിംഗ് ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ ആ നിയന്ത്രണങ്ങളൊന്നുമില്ല. പടിഞ്ഞാറേ നട റോഡിനിരുവശവുമുള്ള വാഹന പാർക്കിംഗ് മൂലം എപ്പോഴും ഗതാഗത കുരുക്കാണ്. മുൻകാലങ്ങളിലൊന്നുമില്ലാത്ത പോലെ കച്ചേരിക്കവലയിൽ നിന്നും കൊച്ചുകവലയിലേക്കും ടിവി പുരത്തേക്കുമുള്ള റോഡുകളിലും അനിയന്ത്രിതവും അശ്രദ്ധവുമായ പാർക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുന്നു. കൊവിഡ് വന്നതോടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പല മടങ്ങായി വർദ്ധിച്ചിട്ടുണ്ട്.