കോട്ടയം: സ്ത്രീധന മരണങ്ങളും പീഡനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് പ്രതിഷേധം സംഘടിപ്പിച്ചു. കുടുംബം സ്ത്രീസൗഹൃദമാകട്ടെ; ലിംഗനീതി ഉറപ്പാക്കുക എന്നീ മുദ്റാവാക്യങ്ങളുയർത്തി പ്ലക്കാർഡും പോസ്റ്ററും ഉയർത്തിയാണ് പ്രതിഷേധജ്വാല നടത്തിയത്. മഹിളാസംഘം പ്രവർത്തകരുടെ കുടുംബാംഗങ്ങളും സമരത്തിൽ പങ്കാളികളായി. ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, പ്രസിഡന്റ് ഹേമലത പ്രേംസാഗർ, അജിതാ മനോഹരൻ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ പാറുക്കുട്ടി, വൈക്കം മണ്ഡലം സെക്റട്ടറി മായാ ഷാജി, പ്റസിഡന്റ് ശ്രീദേവി ജയൻ, രേണുക, സിന്ധു സജീവ് എന്നിവർ വീട്ടുമുറ്റത്ത് സമരം നടത്തി.