കോട്ടയം: മുൻഗണനാ കാർഡ് കൈവശംവച്ചിരിക്കുന്ന അനർഹർക്ക് സ്വയംഒഴിയാനുള്ള അവസരം നാളെ അവസാനിക്കുന്നതിനിടെ, അനധികൃതമായി റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരെ തേടി അധികൃതർ വീട്ടിലേയ്ക്കും എത്തിത്തുടങ്ങി. ഇന്നലെ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഈരാറ്റുപേട്ട, പെരിങ്ങളം മേഖലകളിൽ നടത്തിയ പരിശോധനയിൽ 40 ഓളം കാർഡുകൾ കണ്ടെത്തി. ഇന്നും നാളെയും മറ്റു മേഖലകളിലും പരിശോധന നടത്തും.
കോട്ടയം താലൂക്കിൽ നിന്നാണ് കാർഡ് മാറാനുള്ള കൂടുതൽ അപേക്ഷകർ -459 എണ്ണം. ചങ്ങാശേരി-214, കാഞ്ഞിരപ്പള്ളി-282, മീനച്ചിൽ- 229, വൈക്കം-135 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ നിന്നുള്ള അപേക്ഷകൾ.
പൊതു വിഭാഗത്തിലേക്ക് മാറാൻ
താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ ഈ മെയിൽ വഴിയോ അപേക്ഷിക്കണം
ജില്ലാ സപ്ലൈ ഓഫീസ്-0481 2560371
ഇ-മെയിൽ: dsoktm1@gmail.com
താലൂക്ക് സൈപ്ലൈ ഓഫീസുകൾ
കോട്ടയം-0481 2560494
ഇ-മെയില്‍: tsoktm@gmail.com
ചങ്ങനാശേരി- 0481 2421660
ഇ-മെയിൽ: tsochry@gmail.com
മീനച്ചിൽ- 0482 2212439
ഇ-മെയിൽ: tsomncl@gmail.com
കാഞ്ഞിരപ്പള്ളി- 04828 202543
ഇ-മെയിൽ: tsokjply@gmail.com
വൈക്കം- 04829 231269
ഇ-മെയിൽ: vaikomtso@gmail.com