
ചങ്ങനാശേരി: യൂറിയ കടത്ത് വ്യാപകമാകുന്നു. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് യൂറിയ കടത്ത് വ്യാപകമായി നടക്കുന്നത്. പെരുമ്പാവൂരിലേക്കാണ് കൂടുതൽ കടത്തുന്നത്. ഒരാൾക്ക് അമ്പതു ചാക്ക് വളം വരെ സബ്‌സിഡി നിരക്കിൽ ലഭിക്കും എൻ.പി.കെ വളപ്രയോഗമാണ് നടത്തേണ്ടതെങ്കിലും യൂറിയ മാത്രം വാങ്ങിയാണ് കടത്തുന്നത്. 250.50 രൂപ സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന യൂറിയയ്ക്ക് വിപണിയിൽ 1700 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന യൂറിയ എജന്റുമാർ വന്ന് വേറെ ചാക്കുകളിലാക്കിയാണ് കടത്തുന്നത്. ഇതുമൂലം ജില്ലയിൽ യൂറിയായിക്ക് ക്ഷാമം നേരിടാനിടയുണ്ട്.