ചങ്ങനാശേരി: കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി മാടപ്പള്ളി പഞ്ചായത്തിൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സാജൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, വാർഡ് മെമ്പർ രമ്യ റോയി തോമസ് ജേക്കബ്, മാത്തുകുട്ടി മറ്റത്തിൽ, ഷിനോ ഓലിക്കര, ജോജി ജിയോ ജോസ്, ബിനീത് തോമസ്, കുഞ്ഞ് കൈതമറ്റം എന്നിവർ നേതൃത്വം നൽകി.