ഐങ്കൊമ്പ്: കൊവിഡ് മൂന്നാം തരംഗം ഉയർത്തുന്ന ആശങ്കകളുടെ സാഹചര്യത്തിൽ രക്ഷിതാക്കൾക്കായി പാലാ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സി.ബി.എസ്.സി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തും. മൂന്നാം തരംഗം കുട്ടികളെ എങ്ങനെ ബാധിക്കും എന്ന വിഷയത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ സാംക്രമികരോഗവിഭാഗം മേധാവി ഡോ.ആർ സജിത്കുമാർ ക്ലാസുകൾ നയിക്കും. നാളെ വൈകിട്ട് ആറു മുതൽ ഏഴു വരെ സൂം പ്ലാറ്റഫോമിൽ ഓൺലൈനായാണ് ക്ലാസ്.