കറുകച്ചാൽ: കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കൈത്താങ്ങ് പദ്ധതിയിലൂടെ 25 വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണം ചെയ്തു. മൊബൈൽ ഫോൺ വിതരണ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. സ്‌കൂൾ മാനേജർ ഷാഹുൽ ഹമീദ് വണ്ടാനം അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ മാനേജ്‌മെന്റും പി.ടി.എയും സംയുക്തമായി ഇതിനോടകം നിരവധി കാരുണ്യ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് റംല ബീഗം മുഖ്യപ്രഭാഷണം നടത്തി. ചീഫ് ഇമാം മുഹമ്മദ് ഷെഫീക് മന്നാനി അനുഗ്രഹപ്രഭാഷണം നടത്തി. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ജനാബ് ഹനീഫ റാവുത്തർ കുളങ്ങര, ഷാജഹാൻ പയ്യമ്പള്ളി, നെജി വടക്കയിൽ, എ.എം ബഷീർ കിഴക്കയിൽ, ഷാഹുൽഹമീദ് കയ്യാലാത്, പരീത് റാവുത്തർ വലിയപറമ്പിൽ, കെ.എം. ബഷീർ അരീകുഴിക്കൽ, സജി മാന്നാർ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പാൾ സാജിത് എ.കരീം സ്വാഗതവും ഹെഡ്മിസ്ട്രസ് എ.വി ഹസീന ബീഗം നന്ദിയും പറഞ്ഞു.