ആണ്ടൂർ: ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. പ്രസിഡന്റ് എ.എസ് ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു സാഹിത്യകാരനും ബ്ലോഗറുമായ അനിയൻ തലയാറ്റുംപിള്ളി വായനപക്ഷാചരണ സന്ദേശം നൽകി. സരിത ബാബു, എസ്.അനന്ദകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു . ലൈബ്രറി സെക്രട്ടറി സുധാമണി സ്വാഗതവും ജോ.സെക്രട്ടറി ബി ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.