vacci

കോട്ടയം: ജില്ലയില്‍ ഇന്ന് ആറു കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷൻ നടക്കും. എല്ലാ കേന്ദ്രങ്ങളിലും കൊവാക്സിനാണ് നല്‍കുക. 18 വയസിനു മുകളിലുള്ളവര്‍ക്ക് ww.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്ത് വാക്സിന്‍ സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍ സമയം. വൈക്കം താലൂക്ക് ആശുപത്രി, ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഹാള്‍, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കോട്ടയം മെഡിക്കല്‍ കോളേജ്, നാട്ടകം കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങൾ. ബുക്ക് ചെയ്യാതെ വാക്സിൻ സ്വീകരിക്കാൻ എത്തരുതെന്ന് അധികൃതർ അറിയിച്ചു.