
പാലാ: അഖിലേന്ത്യാ ചെസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്പിൽ ആർബിറ്ററായി ജിസ്‌മോൻ മാത്യുവിനെ ഫെഡറേഷൻ നിയമിച്ചു. ഈ വർഷം കൊവിഡിനെ മറികടന്നാണ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നത്.
കേരളത്തിൽ നിന്ന് ലോക ചെസ് ഫെഡറേഷന്റെ 'ഫിഡേ ആർബിറ്റർ' പദവി ആദ്യമായി നേടിയ ജിസ്‌മോൻ ചെസ് അസോസിയേഷൻ കേരളയുടെ ആർബിറ്റർ കമ്മിഷൻ ചെയർമാനാണ്. തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻകൂടിയാണ്. ഭാര്യ ജിനുമോൾ മേലുകാവുമറ്റം സെന്റ് തോമസ് യു പി സ്‌കൂൾ അദ്ധ്യാപിക.