webinar

ചങ്ങനാശേരി: പുതുതലമുറ വൈറസുകളെക്കുറിച്ചും അവയുടെ ആവിർഭാവവും രൂപമാറ്റവും സംബന്ധിച്ചും ചെത്തിപ്പുഴ സെന്റ്‌ തോമസ് അലൈഡ് ഹെൽത്ത് സയൻസ്‌ കോളേജിലെ ബി.എസ്.സി. മെഡിക്കൽ ലാബ് ടെക്‌നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന്. രാവിലെ 11 ന് ആരോഗ്യ സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. ഡോ. ഇ. ശ്രീകുമാർ വിഷയം അവതരിപ്പിക്കും. ഫാ. ജെയിംസ് പി. കുന്നത്ത്, ഡോ. സജി ടി. എം., സിസ്റ്റർ ലിൻസിറോസ്, നിതിന്റോയ് എന്നിവർ പങ്കെടുക്കും.