കുമരകം: എസ്.എൻ.ഡി.പി യോഗം കുമരകം കിഴക്കും ഭാഗം 153-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യും . നാളെ ടൗൺ പ്രദേശവാസികൾക്കും വ്യാഴാഴ്ച്ച വടക്കും, വെള്ളിയാഴ്ച കിഴക്കും, ശനിയാഴ്ച പടിഞ്ഞാറും ഭാഗത്തുള്ളവർക്കുമാണ് കിറ്റ് ലഭിക്കുക. എല്ലാ ദിവസങ്ങളിലും മൂന്നു മുതൽ ഏഴുവരെ ശാഖാ ഓഫീസിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിതരണം നടത്തുമെന്ന് സെക്രട്ടറി എം.എൻ ശശിധരൻ അറിയിച്ചു