elam
ഏലത്തട്ടകൾ സാമൂഹിക വിരുദ്ധർ വെട്ടിമുറിച്ച നിലയിൽ.

കട്ടപ്പന: തോട്ടത്തിൽ നിന്ന് 25,000ൽപ്പരം രൂപ വിലവരുന്ന ഏലത്തട്ടകൾ മോഷണം പോയി. കട്ടപ്പന സ്വദേശി റെജി ഞള്ളാനിയുടെ നരിയംപാറയിലെ തോട്ടത്തിലാണ് മോഷണം. ഉടമയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങളായി നരിയംപാറ മേഖലയിൽ മോഷണവും മോഷണ ശ്രമങ്ങളും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. വാഴക്കുലകൾ, ഏലയ്ക്ക, വളർത്തുമത്സ്യങ്ങൾ, കുരുമുളക്, കാപ്പിക്കുരു തുടങ്ങിയവയാണ് മോഷണം പോകുന്നത്. നരിയംപാറ സാംസ്‌കാരിക നിലയം റോഡ് സാമൂഹിക വിരുദ്ധരുടെ താവളമാണ്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.