അടിമാലി: അടിമാലി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറി ക്യഷിയിറക്കിയ സംഭവത്തിൽ ഭൂമി തിരിച്ച് പിടിക്കാൻ നടപടി വേണമെന്ന് കെ.പി.എം.എസ്. ചില്ലിത്താേട് ശാഖാ പാെ തു യാേഗം ആ വശ്യപ്പെട്ടു.ഇരുമ്പുപാലം പടിക്കപ്പ് റാേഡിൽ ചില്ലിത്താേട് ചപ്പാത്ത് ജംഗ്ഷനിലാണ് കൈയ്യേറ്റം. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി കൈയ്യേറി കൃഷിയിറക്കിയാണ് സമീപ വാസി ഭൂമി സ്വന്തമാക്കിയിരിക്കുന്നത്.നിരവധി തവണ പഞ്ചായത്ത് നടപടി സ്വീകരിച്ചതും ബാേർഡ് സ്ഥാപിച്ച് സംരക്ഷിച്ച് വരുന്നതുമായ ഭൂമിയാണ് കൈയ്യേറി കൃഷിയിറക്കിയിരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ ഇവിടെ മരം നട്ടിരുന്നെങ്കിലും ഇവ നശിപ്പിച്ചു. ചില്ലിത്താേട് പട്ടികജാതി കാേളനിയുടെ പ്രവേശന കവാടമാണ് ഇവിടം. പൊതു ആവശ്യത്തിന് നീക്കിയിട്ട സ്ഥലമാണ് ഇത്. യൂണിയൻ സെക്രട്ടറി ബിജു ബ്ലാങ്കര ഉദ്ഘാടനം ചെയ്തു. എം.ജി. ഷൈനൻ, കെ .വി.ശിവദാസൻ , ടി.കെ.രവി, ടി.കെ. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു .