കോട്ടയം: എല്ലാ യൂണിയനുകളെയും പങ്കെടുപ്പിച്ച് ജില്ലാ നേതൃയോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ ഏ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം യൂണിയനിൽ നിന്ന് യൂണിയൻ പ്രസിഡന്റ് എം. മധു, സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം.ശശി, യോഗം ബോർഡ് മെമ്പർമാരായ അഡ്വ.ശാന്താറാം റോയി തോളൂർ, അഡ്വ.കെ.എ.പ്രസാദ്, സുരേഷ് വട്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ടിംഗിൽ കോട്ടയം യൂണിയനിൽ നടത്തിയ ഗുരുകാരുണ്യം പദ്ധതി പ്രകാരം യൂത്ത്മൂവ്‌മെന്റ് യൂണിയൻ 49 പ്രവർത്തകർ രക്തദാനം നടത്തിയതും വനിതാസംഘം യൂണിയൻ 7 സ്മാർട്ട് ഫോൺ വിതരണം ചെയ്തതും ശാഖായോഗങ്ങളിൽ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ യൂത്ത്മൂവ്‌മെന്റ് യൂണിറ്റും വനിതാ സംഘം യൂണിറ്റും സഹകരിച്ച് ചികിത്സാ സഹായം, അരി പലവ്യഞ്ജന കിറ്റ്, പച്ചക്കറി കിറ്റ്, പഠനോപകരണ വിതരണം, മൊബൈൽ റീച്ചാർജ്ജിംഗ്, മരണ സംസ്‌കാരം എന്നിവയുൾപ്പെടെ 75 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ കൊവിഡ് രണ്ടാം ഘട്ടത്തിൽ നടത്തിയതായി യൂണിയൻ സെക്രട്ടറി അറിയിച്ചു.
യോഗം മുഖപത്രമായ യോഗനാദത്തിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും സ്ത്രീധന വിപത്തിനെതിനെ വനിതാ സംഘത്തെയും കുമാരി സംഘത്തെയും പങ്കെടുപ്പിച്ച് ക്ലാസ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.