koda

മുണ്ടക്കയം: വീട്ടിൽനിന്ന് 8 ലിറ്റർ ചാരായവും 95 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. എരുമേലി എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോരുത്തോട് കുഴിമാവ് മുകുളംപുറത്ത് സാമിന്റെ വീട്ടിൽനിന്നാണ് ചാരായം പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗം കെ.എൻ. സുരേഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു എരുമേലി എക്സൈസ് വിഭാഗം പരിശോധന നടത്തിയത്. ലോക് ഡൗണിന്റെ മറവിൽ വീട്ടിൽ വാറ്റു നടത്തിയിരുന്ന സാം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.