മണിമല : ആലപ്ര അന്നപൂർണ യു.പി സ്‌കൂളിൽ ഓൺലൈൻ പഠനം സ്മാർട്ടാക്കുന്ന പദ്ധതി ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ഹെഡ്മാസ്റ്റർ ജി. സുനിൽ കുമാറിന് സ്മാർട്ട്‌ഫോൺ നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എയുടെ നേതൃത്വത്തിൽ 15 സ്മാർട്ട്‌ഫോണുകളും 6 പെൻ ടാബുകളും കണ്ടെത്തിയാണ് വിതരണം ചെയ്തത്. പൂർവ വിദ്യാർത്ഥികളായ ബാബു രാജ്ഭവൻ, അജ്മൽ ആര്യാട്ടുതുണ്ടിയിൽ, ബാബുരാജ് പുഷ്പസദനം, പ്രൊഫ. കെ.ഡി സുധാകരൻ, അഡ്വ.രാധാകൃഷ്ണൻ, മധു കൊല്ലംപറമ്പിൽ, വിജയചന്ദ്രൻ ഭാരതീയം, സ്‌കൂൾ മുൻ ജീവനക്കാരൻ എ.കെ കൃഷ്ണൻ ഇളയത്, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി, കെ.എസ്.എഫ്.ഇ മണിമല, സ്‌കൂൾ അദ്ധ്യാപകർ ജീവനക്കാർ എന്നിവർ സ്‌പോൺസർമാരായി. പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർമാരായ ജമീല ബീവി, ഷാജി മങ്കര ,പി.ടി.എ പ്രതിനിധി സുരേഷ് കെ.കെ, ജോസഫ് കുറുക്കൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ ബി സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ഷീന ബീഗം നന്ദിയും പറഞ്ഞു.