p-v-binesh

വൈക്കം : എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെമുറി ശാഖ ഗുരുകാരുണ്യം പദ്ധതിൽപ്പെടുത്തി 320 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യകി​റ്റുകളും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സദാനന്ദൻ ചെല്ലിത്തറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പൊന്നപ്പൻ ഒ​റ്റക്കണ്ടം, വൈസ് പ്രസിഡന്റ് ഷിബു പുളിക്കശ്ശേരി, സുനിൽ ദീപത്തറ, സുഭാഷ് പ്ലാക്കത്തറ, സലിമോൻ കരീത്തറ, സുധീർ, സീന,സാബു, സദാശിവൻ, അരുൺ, എന്നിവർ പങ്കെടുത്തു.