വൈക്കം : നഗരത്തിലെത്തുന്നവർക്ക് രണ്ടുരൂപയ്ക്ക് കുടിനീർ ലഭ്യമാക്കാൻ വാട്ടർ എ.ടി.എം സ്ഥാപിച്ചു റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക്ക് സി​റ്റി. വൈക്കം വലിയ കവലയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിന് സമീപത്താണ് റോട്ടറി ക്ലബ് ഒഫ് വൈക്കം റോട്ടറി ക്ലബ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്.കുടിവെള്ളം ആവശ്യമുള്ളവർ കുപ്പിയുമായെത്തി എ.ടി.എമ്മിൽ രണ്ടു രൂപ നാണയം നിക്ഷേപിച്ചാൽ ശുദ്ധജലം ലഭിക്കും. വാട്ടർഅതോറിട്ടിയുടെ ശുദ്ധജലം റിവേഴ്‌സ് ഓസ്‌മോസിസ്, യുവി ലൈ​റ്റ് എന്നീ പ്രക്രീയകളിലൂടെ അണുവിമുക്തമാക്കിയ ശേഷമാണ് ഓട്ടോമാ​റ്റിക്കായി എ.ടി.എമ്മിലെത്തുന്നത്. 24 മണിക്കൂറും ശുദ്ധജലം തരുന്ന എ.ടി.എമ്മിനായി ഒന്നേമുക്കാൽ ലക്ഷം രൂപ വിനിയോഗിച്ചു. യെസ്‌ടെക് മനോജാണ് രൂപകല്പന ചെയ്തത്. സി.കെ.ആശ എം.എൽ.എ നാണയം നിക്ഷേപിച്ച് കുപ്പിയിൽ കുടിനീർ ശേഖരിച്ചു ഉദ്ഘാടനം നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് കുടിവെള്ളം കുടിച്ചു എ.ടി.എമ്മിലെ ശുദ്ധജലത്തിന്റെ ആദ്യ ഗുണഭോക്താവായി. കഴിഞ്ഞ ആറുമാസത്തിനിടയിൽ 300 പദ്ധതികളിലായി 30 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് വൈക്കം ലേക്ക് സി​റ്റി റോട്ടറി ക്ലബ് നടത്തിയത്. വൈക്കം ലേക്ക് സി​റ്റി റോട്ടറി ക്ലബ് പ്രസിഡന്റ് സുജിത്ത് മോഹൻ, സെക്രട്ടറി ജോബികുര്യൻ, ട്രഷറർ അസിതോമസ് വൈക്കത്തുപറമ്പിൽ, റോട്ടറി പാസ്​റ്റ്ഡിസ്ട്രിക് ഗവർണർ ഇ.കെ.ലൂക്ക്, അസിസ്​റ്റന്റ് ഗവർണർ സജികുമാർ, കെ.അജിത്ത്, വാർഡ് കൗൺസിലർ ലേഖ മനോജ്, അനിൽ തോമസ്, ബൈജുമാണി, ജോൺ ജോസഫ്, സാംജോസഫ്, പി.ജി.പ്രസാദ്, അനിൽകുമാർ, ജോണി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.