വൈക്കം : പെട്രോൾ ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വിലനിയന്ത്റിക്കുക, കേരളത്തിലെ വനംകൊള്ള കേന്ദ്ര ഏജൻസിയെ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നില്പ് സമരം നടത്തി.വൈക്കം റിലയൻസ് പമ്പിന് മുമ്പിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.ലതീഷ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ശങ്കർദാസ് , ആർ.വാസുദേവൻ, ശശിധരൻ വെച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു. വിമൽ, കെ.ബി.രമ കാടാംപള്ളി, കെ.കെ.കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.