teacher

കോട്ടയം: ഉത്തരവ് ലഭിച്ച അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചതോടെ കാലങ്ങളായുള്ള കാത്തിരിപ്പിനു വിരാമമായി. സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ളാസുകളിൽ 64 പേരാണ് നിയമന ഉത്തരവ് ലഭിച്ച് കാത്തിരുന്നത്. മാനേജ്മെന്റ് സ്കൂളുകളിലും ഇതോടെ നിയമനം നടത്താം. അഡ്വൈസ് മെമ്മോ ലഭിച്ചവരും പ്രതീക്ഷയിലാണ്. കൊവിഡ് മൂലം ക്ളാസുകൾ ഓൺലൈനായതോടെയാണ് ഇവരുടെ നിയമനം നീണ്ടത്. സ്കൂളുകൾ തുറന്നതിന് ശേഷം നിയമനം നടത്തിയാൽ മതിയെന്ന് ആദ്യം സർക്കാർ നിലപാടെടുത്തതോടെ ഒരു വർഷമായി ഉത്തരവും കൈയിൽപ്പിടിച്ച് കാത്തിരിപ്പിലായിരുന്നു.

ഉത്തരവ് ലഭിച്ചവർ: എൽ.പി- 29, യു.പി -15, ഹൈസ്‌കൂൾ- 21