tower

ഉദയനാപുരം: ഉദയനാപുരം കോടാലിച്ചിറയിൽ മൊബൈൽ ഫോൺ ടവറിനെതിരെ ഒരു വിഭാഗം പരാതിയുമായി രംഗത്തെത്തിയപ്പോൾ പെട്ടുപോയത് നൂറോളം വിദ്യാർത്ഥികൾ. 10 മുതൽ 13 വാർഡുകളിലെ വിദ്യാർത്ഥികളാണ് പഠിക്കാൻ നെറ്റുവർക്ക് തടസമാകുന്നെന്ന് കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

ടവർ വരുന്നതിനെതിരെ ഒരു വ്യക്തിയാണ് പഞ്ചായത്തിന് പരാതി നൽകിയത്. കാൻസർ വരുമെന്നും ഇതുമൂലം പെൺകുട്ടികളുടെ വിവാഹം നടക്കില്ലെന്നും ഇദ്ദേഹം പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചു. പരാതി ലഭിച്ചതോടെ ടവർ വേണ്ടെന്ന നിലപാടാണ് പഞ്ചായത്തു സ്വീകരിച്ചത്. പരാതിയിപ്പോൾ അതോറിട്ടിയുടെ പരിഗണനയിലാണ്. അനുകൂല വിധി കാത്തിരിക്കയാണ് വിദ്യാർത്ഥികൾ.