arrest

മുണ്ടക്കയം: മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലൈജീനയുടെ അറസ്റ്റ് വൈകുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.സി രാജ്മോഹൻ പറഞ്ഞു. അഞ്ചു ദിവസത്തെ ചികിത്സ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അതിനു ശേഷമേ അറസ്റ്റുണ്ടാകൂ.

മകൾ ഷംനയെ കൊലപ്പെടുത്തിയശേഷം മാതാവ് ലൈജീന കിണറ്റിൽ ചാടുകയായിരുന്നു. മനോവൈകല്യം പ്രക‌ടിപ്പിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മനോനില വീണ്ടെടുത്തുവെന്ന് ചികിത്സിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ശേഷമേ അറസ്റ്റ് ഉണ്ടാവൂ. ഇതിനായി കാത്തിരിക്കുകയാണ് പൊലീസ്.